പി.വി അന്‍വറിന്റെ തടയണ അനധികൃതമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

pv anvar mla

പി.വി അന്‍വറിന്റെ തടയണ അനധികൃതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തടയണ പൊളിച്ചുനീക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തടയണ പൊളിച്ചുനീക്കുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. തടയണയില്‍ നിന്ന് വെള്ളം തുറന്നുവിടാന്‍ സ്വീകരിച്ച നടപടിയെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top