Advertisement

അയോധ്യ; പ്രക്ഷോഭത്തിന് തയ്യാറാണെന്ന് ആര്‍എസ്എസ്

November 2, 2018
Google News 0 minutes Read
suresh joshi

അയോധ്യ വിഷയത്തില്‍ ആവശ്യമെങ്കില്‍ പ്രക്ഷോഭത്തിന് തയ്യാറാണെന്ന് ആര്‍എസ്എസ്.  ഇനിയും അനന്തമായി കാത്തിരിക്കാന്‍ വയ്യെന്നും  കേസ് മുന്‍ഗണന വിഷയമായി കേസ് പരിഗണിക്കമണെന്നും  ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി.

അയോദ്ധ്യയിൽ  രാമക്ഷേത്രനിർമ്മാണത്തിന്‌ ഓർഡിനൻസ്‌  ഉടനെ ഇറക്കണമെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം ശക്‌തമാക്കാനാണ്‌ തീരുമാനം. ക്ഷേത്രത്തിനായി അനന്തമായി   കാത്തിരിക്കാൻ ആകില്ലെന്നും ആവശ്യമെങ്കിൽ 92ന്‌ സമാനമായ പ്രക്ഷോഭം നടത്തുമെന്നും  ആർഎസ്‌സ്‌ വ്യക്‌തമാക്കി. ദീപാവലിക്ക്‌ ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ആർഎസ്‌എസ്‌ നേതാവ്‌  ഭയ്യാജി ജോഷി പ്രതികരിച്ചു.

ഹിന്ദുക്കളുടെ വികാരം മനസിലാക്കി കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആര്‍എസ്എസ് വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘടന നിലപാടറിയിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here