Advertisement

ശബരിമലയിൽ പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ മാസ്റ്റർ പ്ലാൻ പ്രകാരം അറ്റകുറ്റപ്പണികൾ നടത്താൻ സുപ്രീംകോടതിയുടെ അനുമതി

November 2, 2018
Google News 0 minutes Read

ശബരിമലയിൽ പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ മാസ്റ്റർ പ്ലാൻ പ്രകാരം അറ്റകുറ്റപ്പണികൾ നടത്താൻ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സർക്കാർ അംഗീകരിച്ച കെട്ടിടങ്ങൾക്ക് മാത്രം നിർമ്മാണവും അറ്റകുറ്റപ്പണിയും നടത്താനാണ് നിർദ്ദേശം. മാസ്റ്റർപ്ലാൻ പ്രകാരമുള്ള കെട്ടിടങ്ങൾ കണ്ടെത്തണം എന്ന് കോടതി നിർദ്ദേശിച്ചു.

ശബരിമലയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റണമെന്ന് നിർദ്ദേശിച്ച കോടതി എന്നാൽ ഇക്കാര്യത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. നിർമ്മാണങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. പൊളിച്ചു മാറ്റുമെന്ന ഉറപ്പ് സർക്കാർ നൽകിയില്ലെങ്കിൽ പിന്നീട് ക്രമസമാധാന പ്രശനങ്ങൾ ചൂണ്ടിക്കാട്ടി പൊളിച്ചു മാറ്റാതിരിക്കുമെന്നും കോടതി പറഞ്ഞു. അറ്റകുറ്റ പണി നടത്താൻ അഞ്ചു കോടി ചിലവഴിച്ചുവെന്ന പേരിൽ അനധികൃത നിർമ്മാണം സംരക്ഷിക്കാൻ ആകില്ല. പ്രളയത്തിൽ തകർന്ന അനധികൃത നിർമ്മാണങ്ങൾ പുനർനിർമ്മിച്ചാലും നിയമവിരുദ്ധമെന്ന് കണ്ടെത്തിയാൽ അത് പൊളിച്ചു മാറ്റുമെന്ന് ഉറപ്പ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇപ്പോൾ നിർമ്മാണങ്ങൾ പൊളിക്കരുതെന്നും മറുപടി നൽകാൻ നാലാഴ്ച്ച സമയം വേണമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അല്ലെങ്കിൽ മണ്ഡലകാലം പ്രതിസന്ധിയിൽ ആകും. സർക്കാർ വാദം പരിഗണിച്ചാണ് പൂർണ്ണ വിലക്ക് ഏർപ്പെടുത്താൻ കോടതി വിസമ്മതിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here