എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വി.സാനുവിനെ തെരഞ്ഞെടുത്തു

എസ്എഫ്ഐ പ്രസിഡന്‍റായി വി പി സാനുവിനെയും(കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍)16-ാം അഖിലേന്ത്യാസമ്മേളനം തെരഞ്ഞെടുത്തു. പ്രതികൂര്‍(ബംഗാള്‍), വി എ വിനീഷ് (കേരളം), കോട്ട രമേഷ് (തെലങ്കാന), വൈ രാമു (ആന്ധ്രപ്രദേശ്), ബാലാജി (മഹാരാഷ്ട്ര) എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.
ജോയിന്‍റ് സെക്രട്ടറിമാര്‍: ശ്രീജന്‍ ഭട്ടാചാര്യ(ബംഗാള്‍), സച്ചിന്‍ദേവ് (കേരളം), ദീപ്സിത ധര്‍ (സെന്‍റര്‍), ദീനീത് ദണ്ഡ (ഹിമാചല്‍പ്രദേശ്), സന്ദീപന്‍ ദേവ് (ത്രിപുര). നിതീഷ് നാരായണന്‍, സംഗീത ദാസ്, പരീക്ഷിത്, മാരിയപ്പന്‍, മണിപാല്‍സിങ് എന്നിവരും സെക്രട്ടറിയറ്റിലുണ്ട്. 93 അംഗ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് 10 പേരുണ്ട്. കേന്ദ്രകമ്മറ്റിയില്‍ 9 ഒഴിവുണ്ട്.
രണ്ടാം തവണ പ്രസിഡന്‍റായി തെരഞ്ഞെടുത്ത വി പി സാനു മുമ്പ് മലപ്പുറം ജില്ലാസെക്രട്ടറിയായിരുന്നു. എംഎസ്ഡബ്ല്യു, എംഎ ബിരുദധാരിയാണ്. കല്‍ക്കത്ത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മയൂഖ് വിശ്വാസ്. സ്റ്റുഡന്‍റ്സ് മാസികയുടെ എഡിറ്ററാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here