തിരുവനന്തപുരത്ത് യുകെജി വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് ക്രൈസ്റ്റ് നഗർ സ്‌കൂളിലെ യുകെജി വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെകെ സദനത്തിൽ കെബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകൻ വിവിൻ വിനോദ് ആണ് മരിച്ചത്.

മാറ്റിവെച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കേരളപ്പിറവി ദിനത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു വിവിൻ. പരിപാടികൾ അവസാനിച്ച ശേഷം ബാഗ് എടുക്കാൻ ക്ലാസിലേക്ക് പോയ വിവിൻ കുഴഞ്ഞ് വീഴുകയായിരുന്നു.

ടീച്ചർ ആണ് വിവിനെ എടുത്ത് കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. ഉടൻ തന്നെ വിവിനെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top