കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നവംബർ 3,4,7 തിയതികളിൽ ശക്തമായ (7 11 സെ . മി 24 മണിക്കൂറിൽ) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വരുന്ന ആറ് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്. നേരത്തെ മഴ കനത്തതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ ഉയർത്തിയിരുന്നു. ഷട്ടറുകൾ തുറന്നതിനെ തുടർന്ന് നെയ്യാറിന്റെ ഇരുകരകളിലുമുള്ളവരും കരമനയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top