ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചുവെന്ന് തുർക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

സൗദി മാധ്യമപ്രവർത്തകൻ ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചുവെന്ന് തുർക്കി പ്രസിഡന്റ്ിന്റെ ഉപദേഷ്ടാവ് യാസിർ അക്തായി.

മൃതദേഹം വെട്ടി കഷ്ണങ്ങളാക്കിയ ശേഷം ആസിഡിലിടുകയായിരുന്നു. ആസിഡിൽ ദ്രവിപ്പിക്കാൻ വേണ്ടിയാണ് മൃതദേഹം വെട്ടി നുറുക്കിയത്. മൃതദേഹം ഒരിക്കലും കണ്ടെടുക്കരുതെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ നടപടി. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയത് ഒരു കുറ്റകൃത്യം. അതിനേക്കാൾ വലിയൊരു കുറ്റകൃത്യവും അനാദരവുമാണ് മരിച്ചതിന് ശേഷം ഖഷോഗിയുടെ മൃതദേഹത്തോട് ചെയ്തതെന്നും യാസിർ അക്തായി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top