അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറല്ലെന്ന് ലക്ഷ്മി

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നെന്ന വെളിപ്പെടുത്തലുമായി ലക്ഷ്മി ബാലഭാസ്‌ക്കര്‍. അര്‍ജുന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് ലക്ഷ്മി ഇന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. അതേസമയം അപകടസമയത്ത് ബാലഭാസകറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവര്‍ നേരത്തെ പൊലീസിനു നല്‍കിയ മൊഴി.
വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നെന്നും ബാലഭാസ്‌ക്കര്‍ കാറിന്റെ പിന്നില്‍ ഉറക്കത്തിലായിരുന്നെന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു. താനും കുഞ്ഞും മുന്‍സീറ്റിലായിരുന്നെന്നും ലക്ഷ്മി പൊലീസിനോട് വ്യക്തമാക്കി. കൊല്ലം വരെ താനാണ് വാഹനം ഓടിച്ചിരുന്നതെന്നും പിന്നീട് ബാലഭാസ്‌കര്‍ ഡ്രൈവിംഗ് സീറ്റില്‍ കയറിയെന്നുമാണ് അര്‍ജുന്‍ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതു കളവായിരുന്നെന്ന് തെളിയിക്കുന്ന മൊഴിയാണ് ലക്ഷ്മി ഇപ്പോള്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൊഴിയെടുക്കാനായി അര്‍ജുനെ വീണ്ടും വിളിച്ചു വരുത്തുമെന്ന് പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here