അമേരിക്കയിലെ യോഗ സ്റ്റുഡിയോയിൽ വെടിവയ്പ്പ്; രണ്ട് മരണം

അമേരിക്കയിലെ ഫ്‌ളോറിഡയിൽ സ്ഥിതി ചെയ്യുന്ന യോഗാ സ്റ്റുഡിയോയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആയുധധാരിയായ അംഗരക്ഷകനാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. നിരവധി പേർക്ക് വെടിയേറ്റിറ്റുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ ശേഷം അംഗരക്ഷകനും ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. ഫ്ലോറിഡയുടെ തലസ്ഥാന നഗരമായ തലാഹാസീയിൽ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.

അംഗരക്ഷകന്‍ നടത്തിയ ആക്രമണം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അതിവേഗം ആശുപത്രിയിലെത്തിച്ചു. എന്നാല്‍, അവരില്‍ രണ്ട് പേരെ രക്ഷിക്കാനായില്ല. ഇതില്‍ ഒരാളാണ് അംഗരക്ഷകനിൽ നിന്ന് തോക്ക് പിടിച്ച് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More