Advertisement

ആഡംബരം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നൽകരുത്: ബ്രിട്ടീഷ് പാർലമെന്റേറിയൻ

November 4, 2018
Google News 0 minutes Read

ആഡംബരം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നൽകേണ്ടതില്ലെനന് ബ്രിട്ടീഷ് പാർലമെന്റേറിയൻ പീറ്റർ ബോൺ. 3000 കോടി മുടക്കി രാജ്യം ഏകതാ പ്രതിമ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് പരാമർശം.

സർദാർ പട്ടേൽ പ്രതിമയ്ക്ക് അടിത്തറ പാകിയ 2012 മുതൽ 2018 വരെ ഇന്ത്യ ഇന്ത്യയ്ക്ക് ബ്രിട്ടൺ ഒരു ബില്യൺ പൗണ്ടിലേറെ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും പീറ്റർ ബോബൺ ചൂണ്ടിക്കാട്ടിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

2012ൽ 300 മില്യൺ പൗണ്ട് (2,839 കോടി രൂപ), 2013ൽ 268 മില്യൺ പൗണ്ട് (2,536 കോടി രൂപ), 2014ൽ 278 മില്യൺ പൗണ്ട് (2,631 കോടി രൂപ), 2015ൽ 185 മില്യൺ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയും പിന്നീട് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടൺ നൽകിയിട്ടുണ്ടെന്ന് പീറ്റർ ബോൺ അവകാശപ്പെട്ടു. ഇന്ത്യക്ക് ബ്രിട്ടൺ പരമ്പരാഗതമായി നൽകിവന്നിരുന്ന ധനസഹായം 2015ൽ നിർത്തലാക്കിയിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികൾ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നൽകിവരുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here