96 ന്റെ ടിവി പ്രീമിയർ നേരത്തെ നടത്തുന്നതിനെതിരെ നായിക തൃഷ

96

രാമചന്ദ്രന്റെയും ജാനകിയുടെയും പ്രണയം പറഞ്ഞ ’96’ തിയ്യേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയ വിജയ് സേതുപതിയുടെ ചിത്രം വേൾഡ് വൈഡ് ബോക്‌സ് ഓഫീസിൽ 50 കോടി കളക്ഷൻ നേടിയിരുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം അഞ്ചാം വാരം പിന്നീടുമ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസ്സിലാണ്  ഇപ്പോഴും പ്രദർശനം തുടരുന്നത്.

തമിഴിലെ പ്രമുഖ ചാനലായ സൺ ടിവി ചിത്രത്തിന്റെ പ്രീമിയർ ദീപാവലിക്കു ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ ചിത്രത്തിലെ നായിക തൃഷ രംഗത്തുവന്നിരിക്കുകയാണ്. ടിവി പ്രീമിയർ പൊങ്കൽ സമയത്തേക്ക് മാറ്റണമെന്നാണ് തൃഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഞങ്ങളുടെ അഞ്ചാം വാരമാണെന്നും ഇപ്പോഴും തിയ്യേറ്ററുകളിൽ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ടെന്നും തൃഷ പറയുന്നു. ഒരു ടീം എന്ന നിലയിൽ 96 ന്റെ ടി വി പ്രീമിയർ ഇത്ര നേരത്തെ നടത്തുന്നത് ശരിയല്ലെന്ന് ഞങ്ങൾ കരുതുന്നുവെന്നും തൃഷ ട്വീറ്റിൽ വ്യക്തമാക്കുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top