അബ്ദുൽ നാസർ മദനിയുടെ അമ്മ അന്തരിച്ചു

അബ്ദുൾ നാസർ മദനിയുടെ അമ്മ അസ്മാ ബീവി അന്തരിച്ചു. അർബുദ ബാധിതയായി ഏറെ നാൾ ചികിത്സയിലായിരുന്നു.

ശാസ്താം കോട്ട പത്മാവതി ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിനായി പിഡിപി ചെയർമാൻ അബദുൾ നാസർ മദനി കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മഅ്ദനിയുടെ മാതാവിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top