കോട്ടയം കറുകച്ചാലിൽ വാഹനാപകടം; രണ്ട് മരണം

കോട്ടയം കറുകച്ചാലിൽ വാഹനാപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ക​റു​ക​ച്ചാ​ല്‍-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ നെ​ത്ത​ല്ലൂ​ര്‍ ദേ​വീക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. നെ​ടും​കു​ന്നം ചേ​ല​ക്കൊൻപ് പ​ടി​ഞ്ഞാ​റെ പു​ത്ത​ന്‍പറമ്പിൽ ജോ​സി​ന്‍റെ മ​ക​ന്‍ പ്ര​വീ​ണ്‍ ജോ​സ​ഫ് (28) ആ​ണ് മ​രി​ച്ച​വ​രി​ല്‍ ഒരാള്‍. അപകടത്തിൽ മരിച്ച മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇ​ന്നു പു​ല​ര്‍​ച്ചെ രണ്ടോടെയാണ് അ​പ​ക​ടം. മൂന്നോടെ ക​റു​ക​ച്ചാ​ല്‍ പൊലീസ് പെട്രോളിംഗ് ന​ട​ത്തി വ​ര​വേ​യാ​ണ് റോ​ഡി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു കി​ട​ക്കു​ന്ന യു​വാ​ക്ക​ളെ ക​ണ്ട​ത്. പൊലീസ് എത്തുന്നതിന് മുന്‍പ് പ്രവീണ്‍ മരിച്ചിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടാ​മ​ത്തെ യു​വാ​വി​നെ ഉ​ട​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top