ചെറുതോണിയില്‍ പുതിയ പാലത്തിന് 40 കോടി

പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരം ഇടുക്കി ചെറുതോണിയില്‍ പുതിയ പാലത്തിന്റെ പണികള്‍ ഉടന്‍ തുടങ്ങും. ഉപരിതല ഗതാഗത വകുപ്പ് ഇതിനായി 40 കോടി രൂപ വകയിരുത്തി. ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടപ്പോൾ ചെറുതോണി പാലത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പെരിയാറിന്റെ തീരമിടിഞ്ഞ് അപ്രോച്ച് റോഡുകളും പൂർണ്ണമായും തകർന്നു. അറ്റകുറ്റപണികൾ നടത്തി താൽക്കാലിക പരിഹാരം മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. 20 കോടി രൂപയായിരുന്നു ആദ്യഘട്ടത്തിൽ പാലത്തിനായി അനുവദിച്ചത്. ഇത് അപര്യാപ്തമെന്ന് ബോധ്യപ്പെട്ടതോടെയാണ് തുക ഉയർത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top