അരിഹന്തിന്റെ ആദ്യ പര്യടനം പൂർത്തിയായി; അണ്വായുധത്തിൽ ഇന്ത്യയ്ക്കിനി ത്രിതല ശേഷി

arihant

ഇന്ത്യ സ്വന്തമായി നിർമിച്ച ആദ്യ ആണവ മുങ്ങിക്കപ്പൽ ഐഎൻഎസ് അരിഹന്ത് ആദ്യ പട്രോളിങ്ങിനു ശേഷം മടങ്ങിയെത്തി. ഇതോടെ അണ്വായുധത്തിൽ ഇന്ത്യയ്ക്കിനി ത്രിതല ശേഷി കൈവരിച്ചു.

അരിഹന്ത് പ്രവർത്തനക്ഷമമായതോടെ കരയിൽനിന്നും കടലിൽനിന്നും വായുവിൽനിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ത്രിതലശേഷി ഇന്ത്യയ്ക്കു കൈവന്നു. ഇതോടെ ഇന്ത്യ, യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, യുകെ രാജ്യങ്ങളുടെ പട്ടികയിലിടം പിടിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top