Advertisement

യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്

November 6, 2018
Google News 0 minutes Read

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്. ട്രംപിന്റെ രണ്ട് വർഷത്തെ ഭരണം ജനങ്ങൾ എങ്ങനെ സ്വീകരിച്ചെന്ന് വിലയിരുത്തൽ കൂടിയാകും ഇത്. രണ്ട് വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ്.

പാർലമെന്റിലെ ഇരുസഭകളിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിലേക്ക് 435 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. ഏറ്റവുമധികം ഇന്ത്യൻ വംശജർ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ കോൺഗ്രസ് അംഗമാകാനും സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറഞ്ഞു. സൊമാലിയൻ വംശജയായ ഇൽഹാർ ഉമറും പലസ്തീനിയൻ വംശജയായ റാഷിദ താലിബുമാണ് ജനിവിധി തേടുന്ന മുസ്ലിം സ്ത്രീകൾ. ഇരുവരും ഡെമോക്രാറ്റിക്ക് സ്ഥാനാർഥികളാണ്. മലയാളിയായ പ്രമീള ജയപാലും വിധി തേടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here