‘മാധ്യമം’ അടച്ചുപൂട്ടുന്നുവെന്ന വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജുമെന്റ്

‘മാധ്യമം’ ദിനപത്രം അടച്ചുപൂട്ടുന്നുവെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പത്രം മാനേജുമെന്റ്. കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മാധ്യമം അടച്ചുപൂട്ടുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുന്നുവെന്ന വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാനേജുമെന്റ് വ്യക്തമാക്കി. മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിലൂടെയും ജനോപകാരപ്രദമായ സാമൂഹിക പങ്കാളിത്ത സംരംഭങ്ങളിലൂടെയും മലയാളി മനസ്സിൽ മുൻ നിര സ്ഥാനം നേടിയ ‘മാധ്യമ’ത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തിവരുന്ന വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് മാനേജുമെന്റ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top