നെയ്യാറ്റിന്‍കര കൊലപാതകം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

വാക്കുതര്‍ക്കത്തിനിടയില്‍ ഡി.വൈ.എസ്.പി ഹരികുമാര്‍ പിടിച്ചുതള്ളിയ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥരെ നാളെ തീരുമാനിക്കും. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്ന് റൂറല്‍ എസ്.പി അശോക് കുമാര്‍ നേരത്തെ ഡിജിപിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുനല്‍കി ഉത്തരവായത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരിക്കുന്ന ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ പോലീസ് നടപടികള്‍ ആരംഭിച്ചു. അതോടൊപ്പം, ഹരികുമാറിനെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കാനും അന്വേഷണസംഘം തീരുമാനിച്ചു.

അതേസമയം, സംഭവശേഷം ഒളിവില്‍ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. ഹരികുമാര്‍ തമിഴ്‌നാട്ടിലെ മധുരയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വാക്കുതര്‍ക്കത്തിനിടയില്‍ ഡിവൈഎസ്പി പിടിച്ചുതള്ളിയ സനല്‍ മറ്റൊരു വാഹനമിടിച്ച് മരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top