വി. ലക്ഷ്മണൻ സ്മാരക ജേണലിസം പുരസ്‌കാരം എം. ലക്ഷ്മിക്ക്

m lakshmi bags v lakshmanan journalism award

കൊല്ലം പ്രസ് ക്ലബിന്റെ വി. ലക്ഷ്മണൻ സ്മാരക ജേണലിസം പുരസ്‌കാരത്തിന് എം. ലക്ഷ്മി അർഹയായി. ഉയർന്ന മാർക്കോടെ ജേണലിസം പരീക്ഷ പാസാകുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് ഓരോ വർഷവും ഈ അവാർഡ് നൽകുന്നത്.

കേരള മീഡിയ അക്കാദമിയിൽ നിന്ന് ടെലിവിഷൻ ജേണലിസത്തിൽ എഴുപത് ശതമാനത്തിലധികം മാർക്കോടെയാണ് ലക്ഷ്മി പി.ജി ഡിപ്ലോമ പാസായത്. പേരൂർ വിമൽഭവനിൽ അപ്പുക്കുട്ടൻപിള്ളയുടെയും മണിയമ്മയുടെയും മകളാണ് ലക്ഷ്മി.

വി. ലക്ഷ്മണന്റെ 22ാം ചരമവാർഷിക ദിനമായ നവംബർ ഒൻപതിന് രാവിലെ 11 ന് പ്രസ് ക്ലബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ജേണലിസം അവാർഡ് സമ്മാനിക്കും. ഉടൻ പ്രവർത്തനം ആരംഭിയ്ക്കുന്ന ന്യൂസ് ചാനൽ 24 ലെ മാധ്യമപ്രവർത്തകയാണ് ലക്ഷ്മി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top