‘ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമില്ലാത്തവര്‍ രാജ്യം വിട്ടോളൂ!’; വിരാട് കോഹ്‌ലി

virat kohli

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ആരാധകനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ബാറ്റിംഗിന് പ്രത്യേകതയില്ലെന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ താന്‍ ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിംഗാണ് ആസ്വദിക്കാറുള്ളതെന്നുമായിരുന്നു ആരാധകന്റെ കമന്റ്.

ഈ കമന്റിനാണ് കോഹ്‌ലി വിദ്വേഷകരമായ മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ വായിക്കുന്നതിനിടയിലാണ് കോഹ്‌ലി ആരാധകന് ഇത്തരത്തില്‍ മറുപടി കൊടുത്തത്.

നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.’ ഇതായിരുന്നു കോഹ്‌ലിയുടെ മറുപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top