‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും’: യോഗി ആദിത്യനാഥ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമപ്രതിമ സ്ഥാപിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ നോക്കിവച്ചിട്ടുണ്ട്. ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചുകൊണ്ടായിരിക്കും രാമ ക്ഷേത്രം പണിയുകയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. രാമക്ഷേത്രം ഉടന്‍ പണിയണമെന്ന് ആര്‍എസ്എസും മറ്റ് ഹിന്ദു സംഘടനകളും ആവശ്യപ്പെടുകയും ബിജെപിയെ വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രാമക്ഷേത്രത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളിലേക്ക് ബിജെപി നേതാക്കള്‍ കടന്നിരിക്കുന്നത്. നേരത്തെ, ഫൈസാബാദ് ജില്ലയുടെ പേര് യോഗി ആദിത്യനാഥ് ‘അയോധ്യ’ എന്നാക്കി മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here