കെവിന്‍ കൊലക്കേസ്; കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

കെവിൻ കൊലക്കേസിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സർവ്വീസിൽനിന്ന് പിരിച്ചുവിട്ടു. എഎസ്ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്‍റേതാണ് നടപടി. കെവിൻ കേസിലെ മുഖ്യപ്രതിയായ ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

ബിജുവിനൊപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവർ എം.എൻ അജയകുമാറിന്‍റെ മൂന്നുവർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. എസ്ഐ എം.എസ് ഷിബു, റൈറ്റർ സണ്ണി മോൻ എന്നിവർക്കെതിരായ ഐജിയുടെ അന്വേഷണം തുടരുകയാണ്. ഇവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top