ആചാരലംഘനം; കെ.പി ശങ്കരദാസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു

ആചാരലംഘനത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിനെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ആചാരലംഘനമുണ്ടായോ എന്ന് പരിശോധിക്കേണ്ടത് സിംഗിള്‍ ബെഞ്ചാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പതിനെട്ടാം പടിയില്‍ നില്‍ക്കുന്നതിന് ഇരുമുടിക്കെട്ട് നിര്‍ബന്ധമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശങ്കരദാസിന്റെ നടപടി ദുരുദ്ദേശമാണോ എന്ന് എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ശങ്കരദാസിനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രയാര്‍ ഗോപാലകൃഷ്ണനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
അതേസമയം, സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here