നെയ്യാറ്റിന്‍കര കൊലപാതകം; ഡി.വൈ.എസ്.പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

investigating team goes to madhura in search of dysp

നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡി.വൈ.എസ്.പിയുടെ അഭിഭാഷകന്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയെ  സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് സൂചന.

അതേസമയം, കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് എസ്.പി ഏറ്റെടുത്തു. ഡി.വൈ.എസ്.പിക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പ്രതി ഇന്ന് കീഴടങ്ങാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളികളയുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top