‘എന്‍ഡിഎയുടെ രഥയാത്രയ്ക്ക് നേരെ കല്ലേറ്’; നുണപ്രചരണമെന്ന് സിപിഎം

cpm

എന്‍ഡിഎയുടെ രഥയാത്രയ്ക്ക് നേരെ കാലിക്കടവില്‍ കല്ലേറുണ്ടായെന്ന പ്രചരണം കെട്ടുകഥ മാത്രമാണെന്ന് സിപിഎം. ഇത്തരം പ്രചരണങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടിയാണെന്ന് സിപിഎം വിശദീകരണം. കാസര്‍കോഡ് മധൂരില്‍ ഉദ്ഘാടന പരിപാടിയില്‍ തന്നെ ജനപാങ്കാളിത്തം കുറഞ്ഞത് എന്‍ഡിഎ നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാടും നീലേശ്വരത്തും നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് രഥയാത്രയില്‍ പങ്കെടുത്തത്. ഇതോടെ ഇന്നത്തെ സ്വീകരണങ്ങളില്‍ ആളെ കൂട്ടാന്‍ പിലിക്കോട് കാലിക്കടവില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു എന്ന കെട്ടുകഥ മെനഞ്ഞ് പ്രചരണവുമായി രംഗത്തുവരികയുമായിരുന്നുവെന്ന് സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top