‘ഒന്നിച്ചുനിന്ന ദൈവത്തിന്റെ സ്വന്തം നാട്’; പ്രളയം ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനല്‍

കേരളത്തിലെ പ്രളയം ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനല്‍. കേരള ഫ്‌ളഡ്‌സ് – ദി ഹ്യൂമന്‍ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ പ്രളയകാലത്തെ കേരളത്തിന്റെ ഒത്തൊരുമയെ പ്രകീര്‍ത്തിക്കുകയാണ്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററി. നവംബര്‍ 12ന് രാത്രി ഒമ്പത് മണിക്കാണ് പ്രദര്‍ശനം. തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്ന് ചാനല്‍ വൈസ്  പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top