തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിത താമസം; കൂട് റെഡി

തലസ്ഥാനത്ത് ഇനി ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാം. അതും സൗജന്യമായി. സാമൂഹിക നീതി വകുപ്പിന്റെ സ്ത്രീകള്‍ക്കായുള്ള കൂട് എന്ന പദ്ധതി ആരംഭിച്ചു. നിര്‍ധനരായ വനിതകള്‍ക്കും 12വയസ്സു പ്രായമുള്ള കുട്ടികള്‍ക്കും വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ ഏഴ് മണിവരെ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് എന്റെ കൂട് പദ്ധതി.


50പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ശീതികരിച്ച മുറികളാണ് ഇവ. സൗജന്യ ഭക്ഷണവും,ടിവിയും, സെക്യൂരിറ്റിയും ഇവിടെ ലഭ്യമാകും. കിടക്കാന്‍ ഡോര്‍മെറ്ററി സംവിധാനമാണ്. ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാർ, ഒരു സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറു പേരാണ് ഇവിടെ ചുമതലയില്‍ ഉണ്ടാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top