ശബരിമലയിലെ അക്രമസംഭവങ്ങളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പാലോട് സ്വദേശി സജികുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പത്തനംതിട്ട പൊലീസിന് കൈമാറി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3719 പേരാണ് ഇതിനോടകം അറസ്റ്റിലായത്. 546 കേസുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top