സുസ്മിതാസെന്‍ വിവാഹിതയാകുന്നു

susmitha sen

സുസ്മിതാസെന്‍ വിവാഹിതയാകുന്നു. വർഷങ്ങൾക്കു മുൻപ് രണ്ടു പെൺകുട്ടികളെ ദത്തെടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയ താരത്തിന്റെ വിവാഹം വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദീർഘനാളായുള്ള സുഹൃത്തും മോഡലുമായ റൊഹ്മാൻ ഷോളുമായാണ് സുസ്മിതയുടെ വിവാഹം. റൊഹ്മാൻ സുസ്മിയോട് വിവാഹാഭ്യർത്ഥന നടത്തിയെന്നാണ് അണിയറ സംസാരം. ഇരുവരും പൊതു വേദികളിൽ ഇപ്പോള്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറ്.  42 കാരിയായ സുസ്മിതയും 27 കാരനായ റൊഹ്മാനും തമ്മിലുള്ള വിവാഹം 2019ല്‍ ഉണ്ടാകുമെന്നു തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദത്തു പുത്രികളും അമ്മയുടെ ആഗ്രഹത്തെ അംഗീകരിച്ചുവെന്നും റൊഹ്മാനുമായി ഇരുവരും നല്ല ബന്ധത്തിലാണെന്നും സൂചനയുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top