പകല്‍ നൈറ്റി ധരിച്ചാല്‍ പിഴ 2000 രൂപ!

സ്ത്രീകള്‍ പകല്‍ നൈറ്റി ധരിച്ചാല്‍ 2000 രൂപ പിഴയടക്കണം!. ആന്ധ്രാപ്രദേശിലെ ദോദാവരി ജില്ലയിലാണ് വിചിത്രമായ നിയമമുള്ളത്. ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ ചേര്‍ന്നാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. നൈറ്റി രാത്രി സമയത്തേക്കുള്ളതാണ് ഇതിന് കാരണമായി പറയുന്നത്.

ഒമ്പത് മാസമായി ഈ നിബന്ധന വന്നിട്ട്. ചട്ടം ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും ഈടാക്കും. ഗോദാവരിയിലെ തൊകലപ്പള്ളി ഗ്രാമത്തിലാണ് സംഭവം. രാവിലെ 7 മണിക്കും രാത്രി 7 മണിക്കും ഇടയിലുള്ള സമയത്ത് സ്ത്രീകള്‍ നൈറ്റി ഉപയോഗിച്ചാല്‍ പിഴയീടാക്കാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചില റവന്യൂ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പൊതുസ്ഥലത്ത് നൈറ്റി ധരിച്ച് പോകുന്നത് നല്ലതല്ലെന്നാണ് ഇവിടുത്തെ പ്രദേശവാസികളും കരുതുന്നത്. അതിനാല്‍ തന്നെ ഈ അപൂര്‍വ നിരോധനത്തെക്കുറിച്ച് അധികൃതരോട് പരാതി പറയാന്‍ ഇവര്‍ മടിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top