കൊട്ടാരക്കരയില്‍ എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം

nss

കൊട്ടാരക്കരയില്‍ എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം. പൊലിക്കോട്ടെ ശ്രീ മഹാദേവര്‍ വിലാസം എന്‍എസ്എസ് ഓഫീസിന്റെ കൊടിമരമാണ് പുലര്‍ച്ചെ അ‍ജ്ഞാതര്‍ തകര്‍ത്തത്. കൊടിമരം പിഴുത് മാറ്റിയ സംഘം കൊടി നശിപ്പിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top