നെഹ്രുട്രോഫി വള്ളംകളി ഇന്ന്

trophy

66ാമത് നെഹ്രുട്രോഫി വള്ളം കളി ഇന്ന്. രാവിലെ 11മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. പ്രളയം തകര്‍ത്തെറിഞ്ഞ ആലപ്പുഴയില്‍ ഇന്ന് നടക്കുന്നത് നെഹ്രുട്രോഫി വള്ളം കളിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന മത്സരമാണ്. 81വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ചുണ്ടൻമത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശനമത്സരത്തിൽ അഞ്ച് വള്ളങ്ങളും ഉൾപ്പെടെ 25 ചുണ്ടൻവള്ളങ്ങൾ ഇക്കുറി മാറ്റുരയ്ക്കും. വള്ളംകളിക്ക് ആവേശംപകരാൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും തെലുങ്കുനടൻ അല്ലു അർജുനും എത്തും. ജലോത്സവത്തിന്റെ ഉദ്ഘാടനം കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കും. മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പങ്കെടുക്കും.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി വള്ളംകളി കാണുന്നതിന് പ്രത്യേകം ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top