ഇന്ത്യ – വിന്‍ഡീസ് മൂന്നാം ട്വന്റി 20 ഇന്ന്; രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒന്നാം സ്ഥാനം

Rohit Sharma

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. രാത്രി ഏഴ് മുതല്‍ ചെന്നൈയിലാണ് മത്സരം നടക്കുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ട്വന്റി പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്നത്തെ മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, വിന്‍ഡീസിന് വേണ്ടത് ഒരു ആശ്വാസജയവും.

ചെന്നൈയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒന്നാം സ്ഥാനമാണ്. ട്വന്റി 20 റണ്‍വേട്ടയില്‍ ഒന്നാമനാകാനുള്ള അവസരമാണ് രോഹിതിന് ഈ മത്സരം. ഇന്നത്തെ മത്സരത്തില്‍ 68 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ട്വന്റി റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനം രോഹിതിന് സ്വന്തമാകും. 2203 റണ്‍സുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ രോഹിത്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിന് 2271 റണ്‍സുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top