സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വേണം കിടിലന്‍ ജയം; എഫ്.സി ഗോവ എതിരാളികള്‍

kerala blasters

സ്വന്തം തട്ടകത്തില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്.സി ഗോവയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ നാല് കളികള്‍ സമനില പിടിച്ച ശേഷം ബംഗളൂരു എഫ്.സിയോട് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയതോടെ ആരാധകരും നിരാശരാണ്. ഇന്നത്തെ മത്സരത്തില്‍ കൂടി ജയിക്കാന്‍ കഴിയാതെ വന്നാല്‍ ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിനെ കയ്യൊഴിയും.

ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ തോല്‍പ്പിച്ച് ഗംഭീര തുടക്കം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് വിജയവഴിയിലെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം, കരുത്തരാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ആറ് കളികളില്‍ നിന്ന് 18 ഗോളുകള്‍ അടിച്ചുകൂട്ടിയവരാണ് എഫ്.സി ഗോവ. പ്രതിരോധത്തിലെ കരുത്തനായ അനസ് എടത്തൊടിക ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ജഴ്സിയിൽ കളത്തിലെത്തും. ഇരുടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയ എട്ട് കളിയിൽ അഞ്ചിൽ ഗോവയും മൂന്നിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top