ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

ഐഎസ്എല്‍ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ വച്ച് കേരളത്തിന്റെ മഞ്ഞപ്പട തോറ്റുതുന്നംപാടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോവയോട് തോല്‍വി വഴങ്ങിയത്.

കോറോയുടെ ഇരട്ട ഗോളും മന്‍വീര്‍ സിങ്ങിന്റെ ഒരു ഗോളും ഗോവയ്ക്ക് ജയമൊരുക്കി. ക്രമാരേവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍ നേടിയത്.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് തുടരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്രയും ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top