നിര്‍മ്മല്‍ ലോട്ടറിയിലൂടെ 60 ലക്ഷം മീനമ്പലം സ്വദേശിയായ കൂലിപ്പണിക്കാരന്

നിര്‍മ്മല്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ ലഭിച്ചത് ചാത്തന്നൂര്‍ സ്വദേശിയായ കൂലിപ്പണിക്കാരന്. മീനമ്പലം കരിമ്പാലൂര്‍ പത്മവിലാസത്തില്‍ രവികുമാര്‍ (50) ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായ ഭാഗ്യവാന്‍.

മീനമ്പലത്തെ ഒരു ഹോട്ടലില്‍ നിന്നാണ് രവികുമാര്‍ ടിക്കറ്റെടുത്തത്. മൂന്നു ടിക്കറ്റെടുത്തതില്‍ NF822175 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മൂന്നു ടിക്കറ്റും ഒരോ നമ്പരുകളിലുള്ളവ ആയതിനാല്‍ മറ്റു രണ്ടു ടിക്കറ്റുകള്‍ക്കും സമാശ്വാസ സമ്മാനമായ 8,000 രൂപ വീതവും ലഭിച്ചു. പരിപ്പള്ളിയിലെ ഒരു ഏജന്‍സിയില്‍ നിന്നാണ് മീനമ്പലത്തെ ഹോട്ടല്‍ ഉടമ ടിക്കറ്റ് വാങ്ങി വില്‍പനയ്‌ക്കെത്തിച്ചിരുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top