കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; മരണം 31

കാലിഫോര്‍ണിയയെ തീ വിഴുങ്ങുന്നു. 31പേരാണ് ഇതിനോടകം കാട്ടുതീയില്‍പ്പെട്ട് മരിച്ചത്. 228പേരെ കാണാതായിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കാണാതായവരില്‍ പലരും ബന്ധുക്കളുടേയും മറ്റും വീട്ടിലേക്ക് മാറിയതായാണ് പ്രതീക്ഷിക്കുന്നത്. പാരഡൈസ് നഗരം പൂര്‍ണ്ണമായും അഗ്നിയ്ക്ക് ഇരയായി. ഇവിടെ മാത്രം ഏഴായിരത്തോളം കെട്ടിടങ്ങളാണ് കത്തിയമര്‍ന്നത്. വടക്കന്‍ കാലിഫോര്ണിയയെയാണ് കാട്ടു തീ കൂടുതല്‍ ബാധിച്ചത്. മാലുബൂവിലും വലിയ നാശനഷ്ടങ്ങളുണ്ടായി. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ നിരവധി അഗ്നിശമനസേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.