ദേശീയ ഗാനത്തിനിടെ തളര്‍ന്നുവീണ കുട്ടിയെ വാരിയെടുത്ത് ഹര്‍മന്‍പ്രീത് കൗര്‍ (വീഡിയോ)

harmanpreeth kaur

ആരാധകരുടെ ഹൃദയം കവര്‍ന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍. വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുന്‍പാണ് ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍പ്രീത് കൗര്‍ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. പാകിസ്ഥാനെതിരെയുള്ള മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനത്തിനായി ഇരുടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ താരങ്ങളെ അനുഗമിക്കുന്ന കുട്ടികളും കൂടെ നിന്നിരുന്നു. കഠിനമായ വെയിലില്‍ മുമ്പില്‍ നിന്നിരുന്ന കുട്ടി തളര്‍ന്നു പോയത് ശ്രദ്ധയില്‍പ്പട്ട ഹര്‍മന്‍പ്രീത് ദേശീയ ഗാനം കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വാരിയെടുത്ത് ഗ്രൗണ്ട് ഒഫീഷ്യല്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന സഹതാരങ്ങളും എതിര്‍ താരങ്ങളും ആരാധകരും ഹര്‍മന്റെ നടപടിയെ കൈയടിച്ചാണ് അഭിനന്ദിച്ചത്. സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോയക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്.

വീഡിയോ കാണാം..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top