കെ.ടി ജലീന്റെ ബന്ധുനിയമന വിവാദം; കൂടുതല്‍ തെളിവുകളുമായി പ്രതിപക്ഷം വന്നാല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം: സ്പീക്കര്‍

sreeramakrishnan p

ബന്ധു നിയമന വിവാദത്തില്‍ സർക്കാർ ആവശ്യത്തിനുള്ള വിശദീകരണം നൽകിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൂടുതൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം അത് പുറത്തു കൊണ്ട് വരട്ടെ എന്നും ആരോപണങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥയുടെ പ്രായം പരിശോധിച്ചു എന്ന വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ നിയമത്തിന്‍റെ വഴിക്ക് നടക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണഘടനയെ അനുസരിക്കാൻ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top