മാർവൽ ഹീറോകളുടെ സൃഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു
മാർവൽ ഹീറോകളുടെ സൃഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു. 95 വയസ്സായിരുന്നു. സെഡർസ്-സിനായ് മെഡിക്കൽ സെന്ററിൽവെച്ചായിരുന്നു അന്ത്യം.
റുമാനിയയിൽ നിന്നു യുഎസിലേക്കു കുടിയേറിയ ജൂതകുടുംബത്തിൽ 1922 ഡിസംബർ 28നാണു സ്റ്റാൻ ലീ ജനിച്ചത്. ജാക്ക് കർബി, സ്റ്റീവ് ഡിറ്റീക്കോ എന്നിവരുമായി ചേർന്ന് സ്‌പൈഡർമാൻ, ഹൾക്ക്, ഡോക്ടർ സ്‌ട്രേഞ്ച്, ഫണ്ടാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തർ, എക്‌സ്-മെൻ എന്നിവയ്‌ക്കെല്ലാം രൂപംകൊടുത്ത സ്റ്റാൻ ലീ ആദ്യം മാർവൽ കോമിക്‌സിന്റെ എഡിറ്റർ ഇൻ ചീഫാവുകയും പിന്നീട് അതിന്റെ പബ്ലിഷറും ചെയർമാനുമെല്ലാമായി.
രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്‌നൽ വിഭാഗത്തിൽ ജോലിക്കു ചേർന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങൾ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി. യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാർവൽ കോമിക്‌സിൽ എത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here