മലബാര്‍ സിമന്റ്‌സ്; വി.എം രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്നും വാങ്ങിയ കെട്ടിടം കണ്ടുകെട്ടി

vm radhakrishnan

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വി.എം രാധാകൃഷ്ണന്റെ കെട്ടിടം കണ്ടുകെട്ടി. സിപിഎമ്മില്‍ നിന്ന് രാധാകൃഷ്ണന്‍ വാങ്ങിയ കെട്ടിടമാണ് കണ്ടുകെട്ടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് നടപടിയെടുത്തത്. തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടമാണ് ഇത്. 2012 ജൂലൈയിലാണ് ഇടപാട് നടന്നത്. 32 സെന്റ് ഭൂമിയും കെട്ടിടവും 3.3 കോടി രൂപയ്ക്കാണ് വിറ്റത്. ഇടപാടില്‍ വില കുറച്ചുകാണിച്ചെന്നും ബിനാമി ഇടപാടാണെന്നും അന്നേ വിമര്‍ശനം ഉണ്ടായിരുന്നു. 100 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് രാധാകൃഷ്ണന്റെതായി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top