ഫ്‌ളിപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാല്‍ രാജിവച്ചു

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരിലൊരാളും സിഇഒയുമായ ബിന്നി ബന്‍സാല്‍ രാജിവെച്ചു. ഫ്‌ളിപ്കാര്‍ട്ടും വാള്‍മാര്‍ട്ടും സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കമ്പനി ബന്‍സാലിന്റെ രാജി അംഗീകരിച്ചു. ബന്‍സാലിനെതിരായി ഉയര്‍ന്നുവന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണ് ബെന്‍സാലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ബന്‍സാല്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. കമ്പനിയുടെ സിഇഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top