വിധി നടപ്പിലാക്കും: ദേവസ്വം മന്ത്രി

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  സുപ്രീം കോടതി വിധി എന്താണെങ്കിലും അത് നടപ്പാക്കുമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്ന് കടകംപള്ളി വ്യക്തമാക്കി. സ്ത്രീ പ്രവേശന വിധി വന്നപ്പോഴും സര്‍ക്കാര്‍ ആ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സുപ്രീം കോടതി വിധി  നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ചുമതലയെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല യുവതീപ്രവേശ വിധിക്കെതിരായി ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ നിര്‍ദേശിച്ച ‍ബഞ്ച് ആദ്യത്തെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top