ഹരികുമാറിനെതിരെ കൂടുതല്‍ വകുപ്പുകള്‍

sanal

നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിനെ കാറിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പിയ്ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍. മുന്‍കൂര്‍ ജാമ്യത്തിനായി ഹരികുമാര്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ലോക്കല്‍ പോലീസ് കൊലപാതക കുറ്റം മാത്രമാണ് ഹരികുമാറിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പ്രതികളെ സഹായിച്ചവരും തെളിവു നശിപ്പിച്ചവരും അടക്കം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തി.

അതേസമയം സനല്‍ മരിച്ച അന്ന് മുതല്‍ ഡിവൈഎസ്പി ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top