അസംസ്‌കൃത എണ്ണവില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. വില ഒരു ശതമാനത്തിലേറെ താഴ്ന്ന നിലയിലാണ്.

എണ്ണ ഉദ്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിനോട് ഉത്പാദനം കുറയ്ക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് വില കുറഞ്ഞത്.

ബ്രൻഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 59 ഡോളർ നിരക്കിലുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top