ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പാസ്; ഹൈക്കോടതി ഇടപെട്ടില്ല

kerala high court

ശബരിമല തീര്‍ത്ഥാടനത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഇത് സഞ്ചാര സ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് കോടതി പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാന്‍ ആവശ്യമായ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പിന്‍വലിച്ചു. അഭിജിത്ത് എന്നയാളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top