കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുക്കിംഗ് തുടങ്ങി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബുക്കിംഗ് തുടങ്ങി. എയര്‍ഇന്ത്യ എക്സ്പ്രസാണ് ബുക്കിംഗ് തുടങ്ങിയത്. അബുദാബിയിലേക്കുള്ള ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഡിസംബര്‍ ഒമ്പതിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം . അന്ന് നാല് സര്‍വ്വീസുകളാണ് ഉണ്ടാകുക. അബുദാബിയിലേക്കും റിയാദിലേക്കുമാണ് ആദ്യ സര്‍വ്വീസുകള്‍. രാവിലെ 10ന് കണ്ണൂരില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന വിമാനം രാത്രി 9.30നാണ് അബുദാബിയില്‍ എത്തിച്ചേരുക. അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യുടിക്കറ്റിന് 9998.81രൂപയും ഫ്ളക്സി ടിക്കറ്റിന് 33439.01രൂപയുമാണ്. ഉദ്ഘാടന ദിവസത്തിന് ശേഷം എല്ലാ ദിവസം ഷാര്‍ജാ സര്‍വ്വീസ് ഉണ്ടായിരിക്കും.
ഞായര്‍, ബുധന്‍, ശനി ദിവസങ്ങളിലാണ് അബുദാബി സര്‍വ്വീസ്. നാല് മണിക്കൂറാണ് അബുദാബിയില്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here