ഹരികുമാര്‍ ആദ്യം പോയത് കല്ലമ്പലത്തേക്ക്, ബിനുവിന്റെ മൊഴി പുറത്ത്

harikumar

സനല്‍ കുമാറിര്‍ അപകടത്തില്‍പ്പെട്ടതിന് ശേഷം ഡിവൈഎസ്പി ആദ്യം പോയത് കല്ലമ്പലത്തെ വീട്ടിലേക്കാണ് കൂട്ടുപ്രതി ബിനുവിന്റെ മൊഴി. ബിനു ഇന്നലെയാണ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയത്. അപകടത്തിന് ശേഷം സ്വന്തം കാറിലാണ് ഡിവൈഎസ്പി വീട്ടിലെത്തിയത്. അവിടെ നിന്ന് വസ്ത്രങ്ങളെടുത്ത് യാത്ര ചെയ്യാനാരംഭിച്ചു. ഇതിനിടെ അഭിഭാഷകനെ കണ്ടു. പിന്നീട് യാത്ര തുടര്‍ന്നു. എവിടെയും തങ്ങാതെയാണ് യാത്ര തുടര്‍ന്നത്. ധര്‍മ്മസ്ഥലവരെ ഈ യാത്ര തുടര്‍ന്നു. പ്രമേഹരോഗ ബാധിനതായതിനാല്‍ കൃത്യമായി ഭക്ഷണവും മറ്റം കഴിക്കാതെ വന്നതോടെ ആകെ അവശനായി.
ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ചെങ്കോട്ട വഴി കല്ലമ്പലത്തേക്ക് പോയി. കീഴടങ്ങുമെന്ന് അറിയിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.നെയ്യാറ്റിന്‍കര സബ് ജയിലില്‍ പോകുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യെന്നാണ് യാത്രയില്‍ ഉടനീളം ഹരികുമാര്‍ പറഞ്ഞതെന്ന് ബിനു പറയുന്നു. ബിനുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top