കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ധീരമായി രക്ഷിച്ചെടുത്ത് ചേട്ടന്‍

രണ്ട് വയസ്സുകാരനായ അനിയനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവതിയില്‍ നിന്ന് രക്ഷപ്പെടുത്തി പത്ത് വയസ്സുകാന്‍. മഹാരാഷ്ട്രയിലാണ് സംഭവം. കുഞ്ഞിനെ എടുത്ത് കടന്നുകളയാന്‍ ശ്രമിച്ച യുവതിയെ പത്ത് വയസ്സുകാരന്‍ പിന്തുടരുകയായിരുന്നു. ഇരുവരും മുറ്റത്ത് ഇരുന്ന് കളിയ്ക്കുകയായിരുന്നു. അതിനിടെ എത്തിയ സ്ത്രീ ചെറിയ കുഞ്ഞിനെ കളിപ്പിച്ച ശേഷം മിഠായി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് കുഞ്ഞിനേയും എടുത്ത് യുവതി വേഗത്തില്‍ നടന്നു. പത്ത് വയസ്സുകാരന്‍ ഇവരെ പിന്തുടര്‍ന്നു. അതോടെ യുവതി നടത്തത്തിന് വേഗം കൂട്ടി. പത്ത് മിനുട്ടോളം നേരം കുട്ടി പിന്തുടര്‍ന്നതോടെ യുവതി കുട്ടിയേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
യുവതിയെ പിന്തുടരുന്നതിന് മുമ്പ് തന്നെ ഒപ്പമുണ്ടായിരുന്ന കുട്ടികളോട് വിവരം വീട്ടിലറിയിക്കണമെന്നും പത്ത് വയസ്സുകാരന്‍ നിര്‍ദേശിച്ചിരുന്നു. സഹോദരന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞത്. വാര്‍ത്ത പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുതയാണ് ഈ ‘ഹീറോ ബ്രദര്‍’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here