ശബരിമല തീർത്ഥാടകർക്ക് പാസ്; ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല

ശബരിമല തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്തുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല .കേസിൽ കോടതി
സർക്കാരിന്റെ വിശദീകരണം തേടി .സുരക്ഷാ കാര്യങ്ങളിൽ മുൻകരുതൽ എടുക്കാൻ പൊലീസിന് അധികാരമുണ്ടന്നും ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സാധ്യതയുണ്ടന്നും കോടതി വ്യക്തമാക്കി .തീവ്രവാദികൾ നുഴഞുകയറാനുള്ള സാധ്യത അവഗണിക്കാനാവില്ലന്നും പാസ് വിഷയത്തിൽ ഒരു  ഹർജി കോടതി തളിയിട്ടുണ്ടന്നും ഒരേ വിഷയത്തിൽ വ്യത്യസ്ത ഉത്തരവുകൾ  പുറപ്പെടുവിക്കാനാവില്ലന്നും കോടതി ചുണ്ടിക്കാട്ടി .പ്രവേശന പാസ് ഏർപ്പെടുത്തിയതിനെതിരെ സുനിൽ കുമാർ എന്നയാൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത് .ഹർജിക്കാരന്റെ അഭ്യർത്ഥന മാനിച്ച് കേസ് കോടതി നാളെ പരിഗണിക്കാനായി മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top